ചെന്നലോട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെയും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സമാപന ചടങ്ങ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ഷിബു അധ്യക്ഷനായി. കൂട്ടയോട്ടം നേരത്തെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, തരിയോട് ജിഎച്ച്എസ്എസ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി. മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ സ്വർണം നേടിയ എൻ മാത്യു, സുരേഷ് കല്ലങ്കാരി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ ആന്റണി, സെക്രട്ടറി എം ബി ലതിക, ഹെൽത്ത് ഇൻസ്പെക്ടർ ടി ചാർലി തുടങ്ങിയവർ സംസാരിച്ചു. ഡോ മുഹമ്മദ് ഷരീഫ് സ്വാഗതവും ഹെഡ് നേഴ്സ് ബിന്ദു മോൾ ജോസഫ് നന്ദിയും പറഞ്ഞു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






