വരദൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി നഴ്സ്ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എ.എന്‍.എം /ജെ.പി.എച്ച്.എൻ, ബി.സി.സി പി.എ.എൻ അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴസിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ്, ബി.സി.സി.പി.എൻ അംഗീകൃത സ്ഥാപനത്തില്‍ നിന്നും പെയിന്‍ ആന്റ് പാലിയേറ്റീവ് സര്‍ട്ടിഫിക്കറ്റ്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ ബയോഡാറ്റ എന്നിവ സഹിതം നവംബർ 22 ന് രാവിലെ 10 നകം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ഹാജരാകണം.
ഫോൺ: 04936 289166.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്