തെരുവുനായ കടിച്ചാൽ ഓരോ പല്ലടയാളത്തിനും 10,000 രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി

ചണ്ഡീഗഢ്: തെരുവുനായ കടിച്ചാൽ ഓരോ പല്ലടയാളത്തിനും കടിയേറ്റയാൾക്ക് സർക്കാർ കുറഞ്ഞത് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ്. കടിയേറ്റ് മാംസം പുറത്തുവന്ന മുറിവിന് 0.2 സെന്റീമീറ്റർ ആഴമുണ്ടെങ്കിൽ 20,000 രൂപ നൽകണം.

നായകൾ, കന്നുകാലികൾ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ആക്രമിക്കുന്ന കേസുകളിൽ ജനത്തിന് നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ ‘പ്രാഥമിക ഉത്തരവാദിത്വ’മാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള 193 ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

തെരുവുമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചാബ്, ഹരിയാണ, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കാനും കോടതി നിർദേശിച്ചു. നായ, പശു, കാള, പോത്ത്, കഴുത, കാട്ടുമൃഗങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

ഒക്ടോബറിൽ വാഖ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ പരാഗ് ദേശായിയുടെ മരണത്തിനുശേഷം തെരുവുനായകളുടെ ആക്രമണം വീണ്ടും വലിയചർച്ചയായിരുന്നു. തെരുവുനായകൾ പിന്തുടർന്നതിനെത്തുടർന്ന് ഓടുന്നതിനിടെ നിലത്തുവീണ അദ്ദേഹം തലച്ചോറിലുണ്ടായ രക്തസ്രാവംമൂലമാണ് മരിച്ചത്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.