വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടൽ മാനേജ്മെന്റില്‍ നടന്ന ഫെസ്റ്റ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക സില്‍സില കാലടി വിഷയാവതരണം നടത്തി. ഡബ്ല്യു.ഡി.സി കോര്‍ഡിനേറ്റര്‍ എ.പി.സജ്ന, ആര്‍ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹരിപ്രസീത, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ ജോയ്സ് ജോസഫ്, ഫിനാന്‍ഷ്യല്‍ സ്പെഷ്യലിസ്റ്റ് കെ.ബി ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്