മാനന്തവാടി: കലകൾ മനുഷ്യരെ ഒന്നിപ്പിക്കുകയും മാനവിക സൗഹൃദം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എച്ച്.ബി പ്രദീപ് മാസ്റ്റർ പറഞ്ഞു. കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി ,യു .പി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബുദ്ധീൻ അയാത്ത് അധ്യക്ഷത വഹിച്ചു.മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സി ജോ ഇളങ്കുന്നപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിക്ക് സ്കൂൾ മാനേജർ റവ: ഫാ: സജി കോട്ടയിലും, സ്വാഗത ഗാനം രചന നിർവ്വഹിച്ച എയുപി എസ് വഞ്ഞോട് പി ഷെറീനയ്ക്ക് സിനി ആർട്ടിസ്റ്റ് ശിശിര സെബാസ്റ്റ്യനും സ്നേഹോപഹാരം സമർപ്പിച്ചു.
ജനറൽ കൺവീനർ ബ്രിജേഷ് ബാബു എവി,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് പടകൂട്ടിൽ, മെമ്പർമാരായ അഹമ്മദ് കുട്ടി ബ്രാൻ , ജെൻസി ബിനോയി , ഷിൽസൺ മാത്യു, ലതാ വിജയൻ,ഉഷാ വിജയൻ,ആർ ഡി ഡി കോഴിക്കോട് സന്തോഷ് കുമാർ എം, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷീ വി കൃഷ്ണൻ , എ ഇ ഒ ഗണേശൻ എം എം, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി പി സി തോമസ്, എച്ച് എം ഫോറം സെക്രട്ടറി കെ ജി ജോൺസൺ, ബിപി സി സുരേഷ് കെ, കെ
പി ടി എ പ്രസിഡണ്ട് ബിനു എം രാജൻ എം പി ടി എ ശാലിനി കെ. കെ, സ്കൂൾ ലീഡർ നീരവ് ദാസ് കൃഷ്ണ, യുപി സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് പി എം എന്നിവർ സംസാരിച്ചു.