കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി നൂല്‍പ്പുഴ, തിരുനെല്ലി,നിലമ്പൂര്‍,ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയായ ഒപ്പറ നൂല്‍പ്പുഴയില്‍ തുടങ്ങി. നൂല്‍പ്പുഴ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് ടീച്ചര്‍മാര്‍,യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏക ദിന പരിശീലനം നായ്ക്കട്ടി കുടുംബശ്രീ ഹാളില്‍ നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലകൃഷ്ണന്‍, കുടുംബശ്രീ നൂല്‍പ്പുഴ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ജയ, കുടുംബശ്രീ സ്പെഷ്യല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലുഷന്‍ മാനേജര്‍ കെ.പ്രിജിത്, കേരള നോളജ് ഇക്കോണമി മിഷന്‍ റീജണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അഫ്സാന, കമ്മ്യൂണിറ്റി അംബാസിഡര്‍ കെ.നിഷിത എന്നിവര്‍ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ