കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിൻ്റെ വീരപുത്രിയുടെ ഓർമ്മകൾ എന്നും ദീപ്തസ്മരണകളായി നില നിൽക്കുമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു.
കെ.ടി ഷാജി, സജി ജോൺ, എം.നസീമ, ടി.അജിത്ത്കുമാർ, വി.ആർ ജയപ്രകാശ്, ലൈജു ചാക്കോ, എം.എ.ബൈജു തുടങ്ങിയവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്