പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള വയനാട് ജില്ലാതല മത്സരങ്ങൾ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം കുട്ടികൾ ജൈവവൈവിധ്യ കോൺഗ്രസ്സിൽ പങ്കെടുത്തു. കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, ഉപന്യാസം, പ്രോജക്ട് അവതരണം എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. എസ് കെ എം ജെ സ്കൂൾ പ്രിൻസിപ്പാൾ സാവിയോ അഗസ്റ്റിൻ, ജില്ലാ ടി.എസ്.ജി മെമ്പർമാരായ ഡോ. ധനീഷ് ഭാസ്കർ , വി.വി ശിവൻ , ഡോ. ആർ.സി രാജി, ദേശീയ ഹരിത സേന ജില്ലാ കോ-ഓർഡിനേറ്റർ ജയരാജൻ, ബി.എം.എസ്സി ജില്ലാ കൺവീനർ ടി സി ജോസഫ്, കെ.എസ് ബി.ബി ജില്ലാ കോർഡിനേറ്റർ ഷൈൻ രാജ് തുടങ്ങിയവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







