കല്‍പ്പറ്റ: താമരശേരി ചുരം ബദല്‍ പാത നിര്‍മ്മാണം ഉടന്‍ നടത്തണമെന്ന് മുട്ടിലില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി മേഖലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എകെപിഎ ജില്ലാ പ്രസിഡന്റായി
ബിനോജ് മാത്യുവിനെയും , സെക്രട്ടറിയായി എം.കെ. സോമസുന്ദരനെയും തിരഞ്ഞെടുത്തു.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്