തരുവണ പാലിയാണയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികൻ പൊള്ളലേറ്റ് മരിച്ചു.ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്.
തേനാമിറ്റത്തിൽ വെള്ളൻ(80) ആണ് മരിച്ചത്. വെള്ളൻ്റെ ഭാര്യ തേയി (70) ഗുരുതര പൊള്ളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







