കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭാ പരിധിയിലെ സ്‌ക്രാപ്പ് തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിലെ ആശ്രിതര്‍ക്കുമായി തയ്യല്‍, എംബ്രോയിഡറി, ഡിസൈനിങ്, ബിഡ്വര്‍ക്, തുണിസഞ്ചി നിര്‍മ്മാണം, കര്‍ട്ടന്‍ വര്‍ക്ക് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നര മാസമാണ് പരിശീലന കാലാവധി. 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. നവംബര്‍ 25 ന് 2 നകം നഗരസഭ ഹെല്‍ത്ത് വിഭാഗത്തില്‍ പേര് നല്‍കണം. പരിശീലനാര്‍ത്ഥികള്‍ ആധാറിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







