മുട്ടിൽ പരിയാരം സ്വദേശികളായ കുടുംബാംഗങ്ങളടക്കം ഒമ്പത് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഏറെ താഴ്ചയിലേക്ക് വീണ കാറിൽനിന്ന് ഒമ്പത് പേരെ യും പുറത്തെടുത്തു്ആ
ശുപത്രിയിലേക്ക് മാറ്റി. രാത്രി ഒമ്പതരയോടെ രണ്ടാം വളവിന് താഴെയാണ് അപകടമു ണ്ടായത്.കാറിന് മുകളിൽ പന മറിഞ്ഞുവീണത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.ഉംറക്ക് പോ കുന്ന കുടുംബാംഗത്തെ യാത്രയയക്കാൻ കോഴിക്കോട് വിമാനത്താവളത്തിൽ പോയ ശേഷം മടങ്ങി വരികയായി രുന്നു സംഘം.
അപകടത്തിൽ
റഷീദ മരിച്ചു. മുട്ടിൽ പരിയാരം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
മുഹമ്മദ് ഷിഫിൻ ( 8 ),
മുഹമ്മദ് ഷാൻ ( 14) ,
അസ്‌ലം (22) ജിഷാദ് (20)
മുഹമ്മദ് നിഷാദ് (19)
റിയ (18), ആസ്യ (42)
ഷൈജൽ (23)
റഷീദ ഇവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ
പ്രവേശിപ്പിച്ചു.
3 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും
പ്രവേശിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്