സമൂഹത്തിൽ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തിവരുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുട്ടികളെ ചെസ്സ് എന്ന ബൗദ്ധിക ഗെയിമിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റേയും ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിന്റേയും ആഭിമുഖ്യത്തിൽ ജീനിയസ് ഇന്റർനാഷണൽ സ്കൂൾ വയനാടിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി
“ലഹരിക്കെതിരെ ചെക്ക് വെയ്ക്കാം”
എന്ന പേരിൽ ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് നടത്തുന്നു. LP, UP, HS & HSS എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് മത്സരം നടത്തുന്നത്. UP വിഭാഗത്തിനുള്ള മത്സരം 25ന് രാവിലെ 9.00 മണിക്കും LP, HS,HSS വിഭാഗങ്ങൾക്കുള്ള മത്സരം 26ന് ഞായറാഴ്ച്ച രാവിലെ 9 മണിക്കും സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സുൽത്താൻ ബത്തേരി എം.എൽ .എ ഐ. സി. ബാലകൃഷ്ണൻ നിർവ്വഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ തെരഞ്ഞെടുത്ത ഇന്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങൾ ഉൾപ്പെടെയുള്ള 300 ൽ അധികം ചെസ്സ് താരങ്ങൾ ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു. വിജയി കൾക്ക് 19 ,000/- രൂപയുടെ ക്യാഷ് പ്രൈസും മെമന്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍