ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ മാനന്തവാടി സ്വദേശിനി മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 29, ഡിസംബര്‍ ഒന്ന്, ഡിസംബര്‍ മൂന്ന് തിയതികളിലായാണ് നടക്കുക.പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലദേശില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിലും അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്.ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീം അംഗമായിരുന്ന മിന്നു മണി അരങ്ങേറ്റ പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







