എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പേടുത്തി വരടിമൂല റോഡ് ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും, മെഡിക്കല്‍ കോളജ് ഓവുചാല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപയും, നെന്മേനി താന്നിപ്പുര കുറുമ കോളനിയിലെയും മീനങ്ങാടി കോട്ടൂര്‍ കോളനിയിലെയും ദൈവപ്പുര നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ വീതവും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്