എൻ്റെ ഗ്രാമം ആരോഗ്യ ഗ്രാമം
ശ്രേയസ് വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം “പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. മേഖല ഡയറക്ടറുടെ ജന്മദിനാഘോഷം, പുരുഷ ദിനാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു. ശ്രേയസ് ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡണ്ട് സി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. കെ. കെ. വർഗീസ്. ജോസ്, ഗിരിജ പീതാംബരൻ. ലിജി, മേരി എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്