നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 27 ന് രാവിലെ 11.30 ന് നടക്കും.
എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ളവര്‍ അസ്സല് യോഗ്യത രേഖകളും പകര്‍പ്പുമായി നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ഹോമിയോപ്പതി വകുപ്പില്‍ നേഴ്സ് ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിങ്ങ് ആന്‍ഡ് മിഡ് വൈഫറി യോഗ്യതയുള്ളതും കുറഞ്ഞത് രണ്ടു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം 45 വയസ്സിന് താഴെയായിരിക്കണം. ഡിസംബര്‍ 6 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍.04936 205949