മീനങ്ങാടി: അപ്പാട് പന്നിമുണ്ടയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അപ്പാട് മൈലമ്പാടി റോഡിൽ സ്രാമ്പിക്കൽ പരേതനായ രാമന്റെയും,ജാനുവിൻ്റെയും മകൻ സുധീഷ് (24) ആണ് മരണ പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമെന്നാ ണ് പ്രാഥമിക വിവരം. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.