കാവുംമന്ദം:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ വിമൻ സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടി നാടിനഭിമാനമായ കാവുംമന്ദം നടുവിൽ പാലുവയൽ സ്വദേശിനി ബി.പി ബബിതയെ ഡിവൈഎഫ്ഐ തരിയോട് മേഖല കമ്മിറ്റി അനുമോദിച്ചു. ഉപഹാരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ.എം ഫ്രാൻസിസ് കൈമാറി.ചടങ്ങിൽ സ: എം രമേഷ്, കെ ജോബിസൺ ജയിംസ്, എസ് ഹരിശങ്കർ, ആഷിഖ് സിഎച്ച്, വിജേഷ് ചന്ദ്രൻ, ഷബ്ന ഷമീർ, അഖിൽ ദേവസ്യ, ഷിബു ,ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.