മാനന്തവാടി: ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കണ്ണൂർ ചാവശ്ശേരി അർഷീന മൻസിൽ കെ.കെ. അഫ്സൽ (25)നെയാണ് മാനന്തവാടി പോലീസ് എസ്.ഐ. ടി.കെ. മിനിമോൾ അറസ്റ്റ് ചെയ്‌തത്.ഇയാളെ നാലാംമൈലിൽ വെച്ച് പിടികൂടിയത്. 7.55 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെ ടുത്തു. എ.എസ്.ഐ അഷ്‌റഫും പോലീസ് സംഘത്തിലുണ്ടായി രുന്നു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







