വൈത്തിരി: വിൽപ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.
എം.എയുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ വാരാമ്പറ്റ പുളിക്കൽ വീട്ടിൽ പി.എം. ജിഷ്‌ണു (23) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്‌തത്. പഴയ വൈത്തിരി റോഡിന് സമീപം വെച്ചാണ് ഇയാളെ പിടി കൂടിയത്. 12.450 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടു ത്തു. എസ്.ഐ കെ.എം. സന്തോഷ് മോൻ, ഗ്രേഡ് എസ്.ഐ എച്ച്. അഷ്‌റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







