മേപ്പേരിക്കുന്ന് കരിമ്പാറക്കൊല്ലി ലക്ഷംവീട് കോളനിയിൽ വൽസമ്മയ്ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ ജെ.സി.ഐ നടവയൽ പുൽപ്പള്ളി യൂണിറ്റിനൊപ്പം ജി .എച്ച്.എസ്.എസ് മീനങ്ങാടി എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.. അസൈനാർ നിർവഹിച്ചു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യാതിഥിയായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷനായ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ സ്വാഗതവും, കൃപ പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് ഏലിയാസ് കെ.വി നന്ദിയും പറഞ്ഞു.എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ശ്യാൽ. കെ. എസ് , ഉഷാ രാജേന്ദ്രൻ , ഹാജിസ് എസ് , ശ്രീജ സുരേഷ്, സിനി, അഡ്വ സി.വി. ജോർജ് , ആശാരാജ്, രഹ്ന നസ്രിൻ, ബേസിൽ പോൾ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭവനനിർമ്മാണത്തിനായി സഹകരിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







