ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനീക ക്ഷേമ ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് അധ്യക്ഷത വഹിച്ചു. സായുധ സേനാ പതാക ദിനത്തിന്റെ പ്രാധാന്യം, മുന്നൊരുക്കങ്ങള്‍, വിരമിച്ച സൈനീകര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്. സുജിത, , ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.കേണല്‍ എസ്.കെ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് തലഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







