സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ചീരാല്‍ പ്രീ-മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്ലോട്ടില്‍ തടസ്സമായി നില്‍ക്കുന്ന 32 മരങ്ങള്‍ നില്‍പ്പു മരങ്ങളായി മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 15 ന് ഉച്ചക്ക് 12 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04936 221074.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്