കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സംയുക്തമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പി.എം വൈഎ.എസ്.എ.എസ്.വി ഐ ഒബിസി, ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളര്ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ ഹയര്സെക്കന്ററി വൊക്കേഷണല് ഹയര്സെക്കന്ഡറി, സി.എ,സി.എം.എ, സി.എസ് , സംസ്ഥാനത്തിനകത്തെ കേന്ദ്ര സ്ഥാപനങ്ങളിലെ വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകള്, സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മറ്റ് സര്ക്കാര് സ്ഥാപനങ്ങളിലോ ബിരുദ ബിരുദാനന്തര കോഴ്സുകള്ക്ക് മെറിറ്റ്, റിസര്വേഷനില് പ്രവേശനം നേടി പഠനം നടത്തുന്ന പിന്നാക്ക വിഭാഗത്തില്പ്പെടുന്ന കുടുംബ വാര്ഷിക വരുമാനം 2.5 ലക്ഷം രൂപയില് കൂടാത്ത വിദ്യാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ഡിസംബര് 15 നകം അപേക്ഷ നല്കണം. www.egrantz.kerala.gov.in , www.bcdd.kerala.gov.in ഫോണ്: 0495 237786.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.