വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 12 മുതല്‍ 18 വയസുവരെയുള്ള 50 കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് ത്രിദിന സഹവാസ ക്യാമ്പ് നടത്തും. കലാ വര്‍ക്ക്ഷോപ്പുകള്‍, ഷോട്ട്ഫിലിം പ്രദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോഴ്സുകളുടെ പരിചയപെടുത്തല്‍ തുടങ്ങിവ ഉള്‍പ്പെടുത്തിയ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. കുട്ടികളുടെ രക്ഷിതാക്കള്‍ ഡിസംബര്‍ 15 നകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 246098, 8848836221, 6282558779.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.