കേരള നോളജ് എക്കോണമി മിഷന് ജില്ലയിലെ ഐടി കമ്പനിയിലേക്ക് ഫ്രണ്ട് എന്‍ഡ് ഡെവലപ്പര്‍, ബേക്ക് എന്‍ഡ് ഡെവലപ്പ്ര് തസ്തികകളില്‍ നിയമനം നടത്തുന്നു.25 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സോഫ്റ്റ്വെയര് ഡെവലപ്മെന്റ് ഫീല്‍ഡില്‍ ഒരു വര്‍ഷത്തെ പരിചയവും ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.