മുട്ടില് പരിയാരം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല് ഡിസംബര് 10 വൈകിട്ട് 6 മുതല് ഡിസംബര് 13 വൈകിട്ട് 6 വരെ മുട്ടില് ഗ്രാമപഞ്ചായത്ത് പരിധിയില് സമ്പൂര്ണ്ണ മദ്യനിരോധനം ഏര്പ്പെടുത്തിയതായി ജില്ലാ കളക്ടര് അറിയിച്ചു. വാര്ഡ് പരിധിയില് ഡിസംബര് 10 വൈകിട്ട് 6 മുതല് ഡിസംബര് 12 വൈകിട്ട് 6 വരെ പരസ്യതെരഞ്ഞെടുപ്പ് പ്രചരണവും നിരോധിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.