പരിമിതകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക.

എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3) ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ രണ്ടാം തീയതി മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുളള യാത്രകൾക്കുളള ടിക്കറ്റുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാമെന്നും ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.

ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.

ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.comല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.