ഐപിഎൽ ലേലം: 2 കോടി വിലയിട്ട് കേദാറും ഉമേഷും, ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ ഇവരാണ്

മംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുന്ന കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കേദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല.

എന്നാല്‍ ഐപിഎല്ലിലനെ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആര്‍സിബി മുന്‍ ഓള്‍ റൗണ്ടറെ ടീമിലെടുത്തിരുന്നു. ഒരു കോടി രൂപക്കായിരുന്നു ആര്‍സിബിക്കുവേണ്ടി മുമ്പ് 17 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേദാറിനെ ടീമിലെടുത്തത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 39കാരനായ കേദാര്‍ ഇത്തവണ വീണ്ടും ആര്‍സിബി കുപ്പായം അണിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യൻ ടീമില്‍ നിലവില്‍ ഇടമില്ലാത്ത പേസര്‍ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് സമീപകാലത്ത് ഉമേഷിനെ പരിഗണിച്ചത്. 2022ലെ ഐപിഎല്‍ ലേലത്തില്‍ രണ്ട് കോടി രൂപക്കാണ് ഉമേഷിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ഒഴിവാക്കിയ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. 10.75 കോടി രൂപക്കായിരുന്നു ഹര്‍ഷല്‍ പട്ടേലിനെ 2022ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ താക്കൂറിനെ ഈ സീസണില്‍ ടീം ഒഴിവാക്കിയിരുന്നു.10.75 കോടിക്കാണ് ഷാര്‍ദ്ദുലിനെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ഷാര്‍ദ്ദുല്‍ ഒരു അതിവേഗ ഫിഫ്റ്റി മാത്രമാണ് സീസണില്‍ നേടിയത്.

ഡിസംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ ലേലത്തിനായി 1166 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ 909 അണ്‍ ക്യാപ്‍ഡ് കളിക്കാരുണ്ട്. ഇവരില്‍ 812 പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ ക്യാപ് അണിഞ്ഞ 18 താരങ്ങളാണ് ലേലത്തിനുള്ളത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.