നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സേവനം അനുഷ്ഠിക്കുന്ന വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ പ്രവര്‍ത്തകര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ഒരുക്കുന്നു. എന്‍.എച്ച്.എം ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം 61 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള രജിസ്‌ട്രേഷനും, ക്ലാസും നാളെ (ചൊവ്വ) ഉച്ചക്ക് 2 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപിന്റെ അധ്യക്ഷത വഹിക്കും. ആരോഗ്യ കേരളം ഡി.പി.എം ഡോ.സമീഹ, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, ആശാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജേഷ് എന്നിവര്‍ പങ്കെടുക്കും. പി.വി.ജാഫര്‍ ക്ലാസെടുക്കും.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.