പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദവും പി. എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 23 ന് വൈകീട്ട് 5 നകം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം. ഫോണ്‍ : 04936 203824.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







