മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരുമത്തെരുവ് മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി സമ്മാനദാനം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍ മണ്ണ് ദിന സന്ദേശം നല്‍കി. റിസര്‍ച്ച് അസിസ്റ്റന്റ് കെ.അഖില മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി പവര്‍ പോയിന്റ് അവതരണ മത്സരം നടത്തി. നീര്‍ത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ ഇ.കെ അരുണ്‍ ക്ലാസ്സെടുത്തു. ദിനാചരണത്തിന്റെ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം, കര്‍ഷകര്‍ക്ക് സൗജന്യ മണ്ണു പരിശോധന ക്യാമ്പ്, മണ്ണ് ആരോഗ്യ കാര്‍ഡ് വിതരണം, ശാസ്ത്ര ക്ലാസുകള്‍ എന്നിവ നടത്തി. മണ്ണു പര്യവേക്ഷണം അസി. ഡയറക്ടര്‍ സി.ബി ദീപ, മണ്ണു സംരക്ഷണ ഓഫീസര്‍ പി.ബി ഭാനുമോന്‍, മണ്ണു പര്യവേക്ഷണ ഓഫീസര്‍ വി.വി ധന്യ തുടങ്ങിയവര്‍ സംസാരിച്ചു..

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







