സുൽത്താൻ ബത്തേരി : കർണാടക ചമരാജ് നഗർ ജില്ലാ കളക്ടറുടെ കേരളത്തിലേക്കുള്ള ചോളത്തണ്ട് നിരോധനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുഴിയിൽ നിന്നും കർണാടകയിലേക്ക് മാർച്ച് നടത്തി. കർണാടക ബോർഡറിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പൊതു സമ്മേളനം എൽഡിഎഫ് സംസ്‌ഥാന കൺവീനർ ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗാഗാറിൻ,സികെ ശശീന്ദ്രൻ, കെ.റഫീഖ്,ഇജെ ബാബു,കെകെ ഹംസ, ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.

ജല വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp






