ജില്ലയിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ ക്‌ളബ്ബുകളുടെ ഏകോപനത്തിനായി ജില്ലാ കോര്‍ഡിനേറ്ററെ നിയമിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിച്ചു.
സ്‌കൂള്‍ , കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ ക്‌ളബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന നിലവില്‍ ചാര്‍ജ് ഓഫിസറായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍പ്പര്യപത്രം നല്‍കാം. അദ്ധ്യാപകര്‍ https://www.dmsuite.kerala.gov.in/ ഗൂഗിള്‍ ഫോമില്‍ താല്‍പ്പര്യപത്രം നല്‍കണം. കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടിക്കാഴ്ച നടത്തി കോര്‍ഡിനേറ്ററെ തെരഞ്ഞെടുക്കും. ഡിസംബര്‍ 10 വരെ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് അപേക്ഷ നല്‍കാം.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15