ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ ഇനിയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും ലഭിക്കുന്നതിനായി അപേക്ഷ നല്‍കാത്ത ആളുകള്‍ തൊട്ടടുത്ത അക്ഷയ കേന്ദ്രം വഴി www.swavlambancard.gov.in എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ യു.ഡി.ഐ.ഡി കാര്‍ഡിന് പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, വിരലടയാളം,ഒപ്പ്, അപേക്ഷകന്റെ ജനനത്തീയതി, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍. ഭിന്നശേഷി വ്യക്തികള്‍ അപേക്ഷ നല്‍കുന്നതിനായി നേരിട്ട് ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് അപേക്ഷ നല്‍കാം. യു.ഡി.ഐ.ഡി അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍്ക്ക് കല്‍പ്പറ്റ ബ്ലോക്ക്-9387388887, പനമരം ബ്ലോക്ക്-7034029300, മാനന്തവാടി ബ്ലോക്ക്-7034029300, 9387388887, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്-9605612363.

സ്പോട്സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍