മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസിലെ വിദ്യാർഥികൾ ചേർന്ന് താളും തകരയും എന്ന പാഠഭാഗവുമായി
ബന്ധപ്പെട്ട് ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചു.വിഷ രഹിത പച്ചക്കറികൾ ഉപയോഗിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ 31 ഇനം കറികളും 3 തരം പായസവും
തയ്യാറാക്കിയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്.പിടിഎ
പ്രസിഡന്റ് സുധീഷ് ഉദ്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുൾ റഫീക്ക് അധ്യക്ഷത വഹിച്ചു.ക്ലാസിലൊരു സദ്യയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പതിപ്പ് ‘രുചിക്കൂട്ട്’
എംപിടിഎ പ്രസിഡന്റ് മൈമൂന
പ്രകാശനം ചെയ്തു.
വിദ്യാർഥി പ്രതിനിധി അമൻ സയാൻ,
ശങ്കരൻ കുട്ടി,ജോയി പരിയാരത്ത്,മൊയ്തു
സാർ ,രുദ്ര ടി എസ്,മുഹമ്മദ് റാജിഹ്
എന്നിവർ സംസാരിച്ചു.