മിത്രം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ശ്രേയസ് ബത്തേരി മേഖല സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഉദ്ഘാടനം ഫാ. മാത്യു ചൂരക്കുഴി നിർവഹിച്ചു.സുൽത്താൻബത്തേരി നഗരസഭ കൗൺസിലർ വത്സ ജോസ് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ശ്രേയസ് ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.അധ്യക്ഷത വഹിച്ചു. സ്കറിയ പി. പി, സ്മൃതി സുമേഷ് എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







