പോലീസ് വകുപ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (എസ്.ആര് ഫോര്‍ എസ്.ടി ഒണ്‍ലി) കാറ്റ.നമ്പര്‍ 410/2021) ഹവീല്‍ദാര്‍ (എസ്.ആര് ഫോര്‍ എസ്.ടി ഒണ്‍ലി) (കാറ്റ. നമ്പര്‍ 481/2021) ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (എസ്.ആര് ഫോര്‍ എസ്.ടി ഒണ്‍ലി) (കാറ്റ.നമ്പര്‍ 165/2022) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള തീയതികളിലായി രാവിലെ 5.30 മുതല്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്ക്കൂള് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ എല്ലാ ആവശ്യ രേഖകളും അപ് ലോഡ് ചെയ്യേണ്ടതും പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ, ഗവ:ഡോക്ടര്‍ (ജൂനിയര്‍ കണ്‍സള്‍ട്ടന്റ്/അസിസ്റ്റന്റ് സര്ജന്)ല്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. കായിക ക്ഷമതാപരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേ ദിവസം കല്‍പ്പറ്റയിലുള്ള ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







