പനമരം ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 30 വരെ വിധവ/അവിവാഹിത പെന്ഷന് അനുവദിച്ച ഗുണഭോക്താക്കളില്‍ ജനുവരി 1 ന് 60 വയസ്സ് പൂര്‍ത്തിയാകാത്ത വിധവകളുടെയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെന്ഷന് ഗുണഭോക്താക്കളുടെയും പുനര്‍വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രം ഡിസംബര്‍ 31 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം