പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സമഗ്രവികസനം ലക്ഷ്യം വച്ച് ആവിഷ്‌കരിച്ച മൈക്രോപ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നത്തിന് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടിക വര്‍ഗ്ഗക്കാരുടെ സമഗ്ര വിവിരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കാൻ എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 12 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി, പൂതാടി, പുല്‍പ്പള്ളി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളില്‍ നടക്കും. പ്ല്‌സ്ടു അല്ലെങ്കില്‍ അതിനുമുകളില്‍ വിദ്യാഭ്യാസ യോഗ്യതയും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവണ്യവുമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍:04936 221074.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





