ബത്തേരി: ഡിസംബർ മാസത്തിൽ നടക്കുന്ന സപ്‌തദിന സഹവാസ
ക്യാമ്പിന്റെ മുന്നോടിയായി വയനാട് ജില്ലയിലെ 55 യുണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് വീതം വോളണ്ടിയർമാർക്ക് ജില്ലാത ലത്തിൽ പരിശീലനം നൽകി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ സി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗോപകുമാർ ജി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഫിലിപ്പ് സി.ഇ, എൻഎസ്എസ് ജില്ലാ കോര്‍ഡിനേറ്റർ ശ്യാൽ കെ.എസ്, ക്ലസ്റ്റർ കൺവീനർമാരായ രാജേന്ദ്രൻ എം കെ,സുദർശനൻ കെ ഡി ,രജീഷ് എ വി എന്നിവർ സംസാരിച്ചു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







