തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കണ്ടറി വിഭാഗം റിസേർച്ച് ടൈപ്പ് പ്രൊജക്റ്റിൽ മൂന്നാം സ്ഥാനവും A ഗ്രേഡും നേടി അനുഗ്രഹ എം പി യും ശ്രേയ സി പി യും. ചെമ്പുറവയുടെ കാരണവും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇവർ പഠനം നടത്തിയത്. ഇരുവരും വടുവൻചാൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനികളാണ്. ഇവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത് കെമിസ്ട്രി അധ്യാപികയായ ഷാജിത പി എസ് ആണ്.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







