വയനാട് വികസന പാക്കേജ്, ആസ്പിരേഷണല്‍ ജില്ല എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ നിര്‍മാണ പ്രവൃത്തികള്‍ പി.എം.സി. ആയി ഏറ്റെടുത്ത് നടത്തുന്നതിനായി താല്‍പര്യപത്രം പുനര്‍ക്ഷണിച്ചു. കാപ്പിസെറ്റ് പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ വിവിധ യൂണിറ്റുകളില്‍ വീടുകളും ഓഫീസ് കെട്ടിടവും നിര്‍മ്മാണം, മാനന്തവാടി ഗവ.കോളേജിന് ഓഡിറ്റോറിയം കം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം, നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ക്യാന്‍സര്‍ സെന്ററിന് കെട്ടിട നിര്‍മ്മാണം എന്നിവയാണ് പ്രവൃത്തികള്‍. താല്‍പര്യമുള്ള ഏജന്‍സികള്‍ ഡിസംബര്‍ 20 ന് രാവിലെ 11 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍:04936202251.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






