മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വ്യാഴം) തരുവണ ഡിവിഷനില്‍ ലഭ്യമാകും. രാവിലെ 10ന് പീച്ചംങ്കോട് മാവിന്‍ചുവട്, 10.30ന് ഉപ്പംനട, 11.15ന് ചെറുകര, 11.50ന് പെരുവടി, ഉച്ചക്ക് 1.10ന് ഹെല്‍ത്ത് സെന്റര്‍, 1.30ന് പാലിയാണ, 2.15ന് കക്കടവ്, 2.50ന് കരിങ്ങാരി വായനശാല, 3.15ന് കരിങ്ങാരി സ്കൂള്‍.

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി
മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ







