ആരോഗ്യകേരളം വയനാടിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നീട്ടി. മെഡിക്കല്‍ ഓഫിസര്‍, പീഡിയാട്രീഷന്‍, ഓഫിസ് സെക്രട്ടറി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഫാര്‍മസിസ്റ്റ്, കൗണ്‍സലര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, അനസ്തേഷ്യോളജിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് 18നു വൈകീട്ട് 4 വരെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202771.

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം
മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS