ജലസുരക്ഷക്കായി ജലബജറ്റ്;പനമരം ബ്ലോക്കില്‍ ജലബജറ്റ് തയ്യാറായി

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്തിലും പനമരം, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ജലബജറ്റ് തയ്യാറായത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ജലബജറ്റ് തയ്യാറാക്കിയിരുന്നു.
നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍സ്, ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വളണ്ടിയേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ജലബജറ്റിനായി വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിവരശേഖരണം നടത്തിയത്. പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഭൂവിനിയോഗം, വനം, ജനവാസ മേഖല എന്നിവയുടെ വിവരങ്ങള്‍, കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഉള്ള ജല ആവശ്യം, പഞ്ചായത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ജലവിതരണം തുടങ്ങിയവ ജലബജറ്റില്‍ ഉള്‍പ്പെടുത്തി. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവും കണക്കാക്കി ലഭ്യമായ ജലത്തിന്റെ അളവ് ആവശ്യമുളളതിനേക്കാള്‍ കുറവാണെങ്കില്‍ അതിനനുസരിച്ച് ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുതിനും ഉപയോഗം ക്രമപ്പെടുത്തുതിനുമുളള ഇടപെടലുകള്‍ ശാസ്ത്രീയ അടിത്തറയോടുകൂടി നടപ്പിലാക്കാന്‍ ഇതുവഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കും. ആവശ്യമുള്ള ജലത്തിന്റെ അളവ് കണക്കാക്കുമ്പോള്‍ ഈ ഓരോ മേഖലകളിലും എത്ര ജലം നിലവില്‍ ആവശ്യമുണ്ട്, ഭാവിയില്‍ ആവശ്യം വരാവുന്ന വ്യതിയാനം, നീര്‍ച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവ് എത്ര എന്നിവയെല്ലാം പരിഗണിച്ചു. കണ്ടെത്തിയ ലഭ്യമായ ജലത്തിന്റെ അളവും പ്രദേശത്ത് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്യുമ്പോള്‍ ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ ജലവിതരണത്തിനു വേണ്ട ഇടപെടലുകള്‍ സാധ്യമാക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവിരങ്ങളെല്ലാം ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വിലയിരുത്തലുകളും അപഗ്രഥനവും നടത്തിയാണ് ജലബജറ്റ് രേഖ അന്തിമമായി തയ്യാറാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എം ആസ്യ, പി കെ വിജയന്‍, മിനി പ്രകാശന്‍, കെ.വി രജിത, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ബ്ലോക്ക് നോഡല്‍ ഓഫീസറും ജോയിന്റ് ബി.ഡി.ഒയുമായ രാജേന്ദ്രന്‍, ബ്ലോക്ക് ജി.ഇ.ഓ പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.