വയനാട് ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 19-ന് എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാസ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതല്‍ കിഡ്‌സ് അത്ലറ്റിക്സ് ഏകദിന ശില്‍പശാല നടത്തും. കുട്ടികളില്‍ കായിക അവബോധവും പരിശീലനവും നല്‍കി സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങളെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന അത്ലറ്റിക്‌സ് അസോസിയേഷന്‍ ആരംഭിച്ച പദ്ധതിയാണ് കിഡ്‌സ് അത്ലറ്റിക്സ് .യു.കെ.ജി മുതല്‍ യു.പി ക്ലാസ് വരെയുള്ള 4 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള ജനറല്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.സി തുടങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കായിക അദ്ധ്യാപകര്‍, മുന്‍കായിക താരങ്ങള്‍, കുട്ടികളെ പരിശീലിപ്പിക്കുവാന്‍ താല്‍പര്യമുള്ള ആളുകള്‍ എന്നിവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. ഫോണ്‍ : 9847884242

നോര്ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന അദാലത്തില് 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില് വിവരശേഖരണം പൂര്ത്തിയാക്കി. സര്‍ക്കാര്‍