ജില്ലയിലെ രണ്ടാംഘട്ട ഡിജിറ്റല്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.യു.വി ഗണത്തില്‍പ്പെട്ട ജീപ്പ് ഒഴികെയുള്ള ടാക്‌സി വാഹനം വ്യനസ്ഥകള്‍ക്ക് വിധേയമായി പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 20 ന് ഉച്ചക്ക് 2 നകം മാനന്തവാടി റീ-സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 04935-246993.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍