മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്. ജി.ഡി സബ് ഡിവിഷന്‍ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എല്‍.എസ്. ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 18 ന് രാവിലെ 11.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജാരാകണം. ഫോണ്‍: 04935 240298.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും
പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.







